കേളകം: പശുക്കളെ വന്യമൃഗങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ക്ഷീര കര്‍ഷകന്റെ പശുഫാംമിനു ചുറ്റും വൈദ്യുതി ഫെന്‍സിംഗ് തീര്‍ത്ത് സുരക്ഷ ഒരുക്കിയിരിക്കുകയാണ് കേളകം പഞ്ചായത്ത് വെണ്ടേക്കുംചാലിലെ പീടിയേക്കല്‍ ഷാരി. എപ്പോഴാണ് പുലിയോ കടുവയോ മറ്റ് വന്യജീവികളോ വളർത്തുന്ന മൃഗങ്ങളെ ആക്രമിക്കുക എന്ന് പറയാനാവില്ല സ്വയം പ്രതിരോധം തീർക്കുക മാത്രമാണ് പോംവഴി. പശുക്കൾ നഷ്ടപ്പെട്ടാൽ ആത്മഹത്യ അല്ലാണ്ട് മറ്റു മാർഗ്ഗമില്ല ആകെയുള്ള വരുമാനമാണ്. വെണ്ടക്കും ചാലിലെ ഷാരി എന്ന കർഷകൻ പറയുന്നു. വെണ്ടക്കുംചാൽ ഉൾപ്പെടെ കേളകം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പുലിയുടെയും കടുവയുടെയും സാന്നിധ്യം നിത്യ സംഭവമാണ്. നിരവധി കർഷകരുടെ വളർത്തു മൃഗങ്ങളെയും കന്നുകാലികളെയും ഇതിനോടകം തന്നെ വന്യമൃഗങ്ങൾ ആക്രമിച്ചു കഴിഞ്ഞു. തൊഴുത്തിലും കൂട്ടിലും കെട്ടിയിരുന്ന വളർത്ത മൃഗങ്ങളെ പോലും വന്യമൃഗങ്ങൾ വെറുതെ വിടുന്നില്ല. എന്തെങ്കിലും സംഭവിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ലല്ലോ അതുകൊണ്ട് സ്വയം പ്രതിരോധം തീർക്കുക തന്നെയാണ് പോംവഴി. പശു ഫാമിന് ചുറ്റും 25 സെൻറ് സ്ഥലത്ത് 40000 ചിലവിൽ വൈദ്യുതി വേലി തീർത്തിരിക്കുകയാണ് ഈ കർഷകൻ. ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വൈദ്യുതി വേലിയാണ് തീർന്നിരിക്കുന്നത്. 12 വർഷമായി ക്ഷീര മേഖലയിൽ പ്രവർത്തിക്കുന്നു. മുമ്പില്ലാത്ത തരത്തിലുള്ള ഭീതിയാണ് ഇപ്പോഴുള്ളത്. വെണ്ടക്കും ചാലിനു സമീപത്തുള്ള കരിയം കാപ്പിൽ കഴിഞ്ഞദിവസം പുലി സിസിടിവിയിൽ പതിഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം തന്നെ വളർത്തുനായയെ പുലി പിടിച്ചിരുന്നു.

0 Comments