30 പന്തിൽ നാല് വീതം ഫോറും സിക്‌സും ഉൾപ്പെടെ 55 റൺസാണ് അഭിഷേക് നേടിയത്. ലോകകപ്പിലെ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്. 24 പന്തിൽ നാല് ബൗണ്ടറിയും ഒരു സിക്സുമടക്കം 38 റൺസാണ് കിഷന്റെ സമ്പാദ്യം. മൂന്നാമനായി ഇറങ്ങിയ നായകൻ സൂര്യകുമാർ യാദവ് 13 പന്തിൽ 3 ഫോറും 2 സിക്‌സും ഉൾപ്പടെ 33 റൺസാണ് നേടിയത്. പതിനഞ്ചാം ഓവറിലെ അഞ്ചാം പന്തിൽ തഷിൻഗ മുസിക്കെവാക്കിന് ക്യാച്ച് നൽകി സൂര്യ മടങ്ങുമ്പോൾ ഇന്ത്യ 172ന് 4 എന്ന നിലയിലായിരുന്നു.
അവസാന അഞ്ചോവറിൽ ഒന്നിച്ച ഹർദിക് പാണ്ട്യ - തിലക് വർമ സഖ്യം വീണ്ടും സ്കോർബോർഡിൽ റൺസ് കൂട്ടിച്ചേർത്തു. 23 പന്തിൽ രണ്ട് ഫോറും നാല് സിക്‌സും അടക്കം ഹർദിക് അർധ സെഞ്ച്വറി എടുത്തപ്പോൾ 3 ഫോറും 4 സിക്‌സും ഉൾപ്പടെ 44 റൺസാണ് തിലകിന്റെ സംഭാവന.
സിംബാബ്‌വെക്കായി മുസറബാനി, സിക്കിന്ദർ റാസ, ടിനോടെൻഡ മാപോസ, റിച്ചാർഡ് ങ്കാർവ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
0 Comments