ന്യുഡൽഹി: കാസർകോട് മഞ്ചേശ്വരം ആരിക്കാടിയിലെ ടോൾ പിരിവു കേന്ദ്രം നിർത്തലാക്കാൻ തീരുമാനിച്ചു. ഇന്ന് തന്നെ ടോൾ പിരിവ് നിർത്തലാക്കുമെന്ന് കേന്ദ്ര ഗതാഗത സഹമന്ത്രി ഹർഷ് മൽഹോത്ര പറഞ്ഞു. ജനകീയ സമിതിയുടെ ഹരജി കോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ ടോൾ പിരിവ് അവസാനിപ്പിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്.
20 കിലോമീറ്റർ പരിധിയിൽ തലപ്പാടിയിലും അരിക്കാടിയിലും ടോൾ ഉണ്ടായിരുന്നു. അരീക്കാടിയിലെ ടോൾ പിരിവ് ഒഴിവാക്കിയതോടെ ഇനി തലപ്പാടിയിൽ മാത്രമായിരിക്കും ടോൾ ഉണ്ടാവുക.

0 Comments