കോട്ടയം:കേന്ദ്ര ബജറ്റിൽ കേരളത്തെ തഴഞ്ഞില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. മുൻപത്തെക്കാൾ കൂടുതൽ പണം കിട്ടി. മാധ്യമങ്ങൾ വളരെ മോശമായി വാർത്ത നൽകുന്നു. AIIMS തരുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല, കേരളമാണ് സഹകരിക്കാത്തത്. സംസ്ഥാനം സ്ഥലം നൽകിയില്ല. 200 ഏക്കർ വേണം. സ്ഥലം തന്നാൽ പറയുന്ന സമയത്തിനുള്ളിൽ AIIMS തരാമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
നിബന്ധനകൾ പൂർത്തീകരിക്കാതെ AIIMS നൽകാനാവില്ല. ഇ ശ്രീധരന്റെ പ്രോജക്ട് സ്വന്തം കാര്യം. കേന്ദ്രത്തിന് ബന്ധമില്ല. ജനങ്ങളെ ബോധവത്കരിക്കാൻ ആണ് അദ്ദേഹം ശ്രമിക്കുന്നതെന്നും തുഷാർ വ്യക്തമാക്കി.
എസ് എൻ ഡി പി-എൻ എസ് എസ് ഐക്യം പാളിയതിനെ കുറിച്ച് പ്രതികരിക്കാനില്ല. പറയാനുള്ളത് ജി സുകുമാരൻ നായരേ നേരിട്ട് വിളിച്ച് സംസാരിച്ചു. അതൊന്നും പുറത്ത് പറയാനാവില്ല. ഐക്യത്തിന് ഇനിയും സാധ്യത ഉണ്ട്. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനുള്ളതാണ്.
ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും. എൻ എസ് എസ് ജനറൽ സെക്രട്ടറിയേ കുറ്റം പറയില്ല, തള്ളി പറയില്ല. ഐക്യത്തിന്റെ വാതിൽ അടയുന്ന പ്രശ്നമില്ല. ഐക്യം ഉണ്ടാവും. എൻഎസ്എസുമായി ചർച്ച നടത്തും. എൻഎസ്എസ് വാതിൽ അടച്ചു എന്ന് എസ് എൻ ഡി പി വിശ്വസിക്കുന്നില്ലെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.

0 Comments