അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന പുതിയ ബസ് ടെർമിനൽ ശബരിമല തീർത്ഥാടകർക്ക് വലിയ അനുഗ്രഹമാകുമെന്നും, കഴിഞ്ഞ രണ്ടര വർഷത്തിനിടെ കെ.എസ്.ആർ.ടി.സിയിൽ ഏകദേശം 80-ഓളം ചെറുതും വലുതുമായ മാറ്റങ്ങൾ കൊണ്ടുവന്നതായി മന്ത്രി വ്യക്തമാക്കി. ഇനി മുതൽ കെ.എസ്.ആർ.ടി.സിക്ക് പഴയ കെട്ടിടങ്ങൾക്ക് പകരം മനോഹരവും ആധുനികവുമായ കെട്ടിടങ്ങൾ നിർമ്മിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ എം.ഡി പി.എസ്. പ്രമോദ് ശങ്കർ, എം.എച്ച്. റഷീദ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സുധാമണി, വൈസ് പ്രസിഡന്റ് ജി. വിവേക്, എക്‌സിക്യുട്ടീവ് ഡയറക്ടർ പി.എം. ഷറഫ് മുഹമ്മദ്, കൗൺസിലർമാരായ പി.കെ. അനിൽകുമാർ, റെജി കാഞ്ഞിക്കൽ, പി. വിജയകുമാരി, ഡി.ഡി.ഒ. കെ.കെ. സുരേഷ്‌കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
0 Comments