ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ 56.96 കോടി രൂപയുടെ ബജറ്റിന് അംഗീകാരം

 




ഇരിട്ടി:ഇരിട്ടി സമ്പൂർണ പാർപ്പിടം ലക്ഷ്യമിട്ടും ആറളം ഫാം പുനരധിവാസ മേഖലയിൽ സോളർ തൂക്കുവേലി നിർമാണത്തിനും സ്വയം തൊഴിൽ സംരംഭങ്ങൾക്കും ഊന്നൽ നൽകിയും 56.95 കോടി രൂപ വരവും 56.34 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗീകാരം നൽകി. പട്ടിക ജാതി - വർഗ, ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമവും സ്വയംപര്യാപ്തതയും ലക്ഷ്യം വച്ചുള്ള ബജ റ്റിൽ ഗ്രാമീണ ജനങ്ങളുടെ ഉന്നമനത്തിനുള്ള വിവിധ പദ്ധതികൾക്കും പരിഗണന നൽകിയിട്ടുണ്ട്.

ഉൽപാദന മേഖലയിൽ 82.36 ലക്ഷം രൂപയും പശ്ചാത്തല മേഖലയിൽ 2.22 കോടി രൂപയും വകയിരുത്തിയ ബജറ്റിൽ പട്ടിക വർഗ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കു 1.5 കോടി രൂപയും പട്ടികജാതി മേഖലയിൽ 17 ലക്ഷം രൂപയും വകയിരുത്തി. ശുചിത്വ മേഖലയിൽ തില്ലങ്കേരി പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റി ന്റെ വികസനത്തിന് 5 ലക്ഷം രൂ പയും നീക്കിവച്ചു. വനിതകളെ സമൂഹത്തിന്റെയും മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾക്കായി 45 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

കീഴ്പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സമഗ്രവികസനത്തിനുൾപ്പെടെ ഊന്നൽ നൽകി ആരോഗ്യ മേഖലയിൽ 56.5 : ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.സരള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.സുമേഷ് ബജറ്റ് അവതരിപ്പിച്ചു. സ്‌ഥിരസമിതി അധ്യക്ഷരായ പി. കെ.ഷൈമ, സി.സി.നൗഷാദ്, പി. ഡി. നീഷ, അംഗങ്ങളായ കെ.വേ ലായുധൻ, അജയൻ പായം, സെക്രട്ടറി മീരഭായി, ബി.കെ.കാദർ, പി.ശ്രീമതി,എൻ.ടി.റോസമ്മ,ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്‌ഥർ എന്നിവർ പങ്കെടുത്തു.

തൊഴിലുറപ്പിൽ 785525 തൊഴിൽ ദിനങ്ങൾ സൃഷ്ട‌ിക്കാൻ പദ്ധതി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഇരിട്ടി ബ്ലോക്കിൽ 745791 തൊഴിൽ ദിനങ്ങൾ സൃഷ്ട്‌ടിക്കുന്ന വാർഷിക കർമ പദ്ധതി സമർപ്പിച്ചു.

കൃഷി, മണ്ണ്, ജലസംരക്ഷണം മേഖലയിൽ 1806 പ്രവൃത്തികൾക്കായി 26.12 കോടി രൂപയും ജീവനോപാധി സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള 2218 പ്രവൃത്തി കൾക്കായി 11.62 കോടി രൂപയും ഗ്രാമീണ റോഡുകളുടെ നിർമാണം ലക്ഷ്യമിട്ടു 216 പ്രവൃത്തി കൾക്കായി 4.52 കോടി രൂപയും ശുചിത്വം ലക്ഷ്യമിട്ടു 312 പ്രവ്യ ത്തികൾക്കായി 47.78 ലക്ഷം രൂപ യും ഉൾപ്പെടെ ഈ രംഗത്ത് 42.73 കോടി രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.


Post a Comment

0 Comments