കേളകം:ഫെയർ ട്രേഡ് അലയൻസ് കേരള കണ്ണൂർ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിത്തുത്സവം 2026 മാർച്ച് 6, 7 തീയ്യതികളിൽ കേളകം മഞ്ഞളാംപുറം, ഗ്രാമപഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ വെച്ച് നടക്കും. മാർച്ച് 6 ന് അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. സിനി ആർട്ടിസ്റ് അനൂപ് ചന്ദ്രൻ മുഖ്യാതിഥി ആകും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ തദ്ദേശീയവും അന്യം നിന്നുപോകുന്നതുമായ വിത്തിനങ്ങളുടെയും നടീൽ വസ്തുക്കളുടെയും കാഴ്ചയ്ക്കും കൈമാറ്റത്തിനും വേദിയാകും. അതോടൊപ്പം കാർഷിക സെമിനാറുകൾ, കൃഷിയറിവുകളുടെ പങ്കുവെക്കൽ, കലാ സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവ നടക്കുമെന്ന് വിത്തുത്സവം ജനറൽ കൺവീനർ തോമസ് കളപ്പുര, ചെയര്മാന് സണ്ണി ജോസഫ്,ജോയിന്റ് കൺവീനർ ജോസ് ജോസഫ്, കെ കെ അഭിലാഷ് തുടങ്ങിയവർ അറിയിച്ചു.
മാർച്ച് 6 ന് രാവിലെ 10 മണിക്ക് ഉദ്ഘാടന സമ്മേളനം, 3 മണിക്ക് ചർച്ച, 5.30ന് പുസ്തക പ്രകാശനം, 6.30 ന് കലാസന്ധ്യ,മാർച്ച് 7 ന് രാവിലെ 10 മണിക്ക് വിത്തുത്സവം പ്രദർശനം ,11 മണിക്ക് സെമിനാർ, 3 മണിക്ക് സെമിനാർ, 5 മണിക്ക് സമാപന സമ്മേളനം, 6 മണിക്ക് ഗാനസന്ധ്യ എന്നിവയും നടക്കുമെന്ന് സംഘാടകസമിതി അറിയിച്ചു

0 Comments