മുട്ടില്‍: വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രീയ മാലിന്യ പരിപാല മനോഭാവം വികസിപ്പിക്കല്‍, സാമൂഹ്യനിരീക്ഷണ ശേഷികള്‍ പ്രോത്സാഹിപ്പിക്കല്‍, ഹരിതനൈപുണികള്‍ വികസിപ്പിക്കല്‍ എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി മുട്ടില്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശുചിത്വ പഠനോല്‍സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിഷീദ് ചാഴിവയല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന സി നായര്‍ ശുചിത്വ സന്ദേശം നല്‍കി. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ യു.എസ് മുഹമ്മദ് ഷജീദ്, ഇംപ്ലിമെന്റിംഗ് ഓഫീസര്‍ പി.എസ് ഗിരീഷ്‌കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. കെ സഹ്‌ല തസ്‌നി എന്നിവര്‍ പ്രസംഗിച്ചു. മികച്ച ഇക്കോസെന്‍സ് ഹരിത വിദ്യാലയമായി കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിനെ തെരഞ്ഞെടുത്തു. പഞ്ചായത്തിലെ യു പി , ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 50 വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കോസെന്‍സ് സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റുകളും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ വിതരണം ചെയ്തു.

0 Comments