തിരുവന്തപുരം: 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കും നിയമ സഭാ തെരഞ്ഞെടുപ്പിൽ 'ഹോം വോട്ടിന് അപേക്ഷിക്കാൻ അവസരം. തെരഞ്ഞെടുപ്പ് കമീഷന്റെ '12 ഡി' ഫോം വഴി അപേക്ഷിക്കണം. വിജ്ഞാപനം ഇറക്കിയ 16 മുതൽ അപേക്ഷിക്കാമെങ്കിലും അവസാനതീയതി അറിയിച്ചിട്ടില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശപ്രകാരം പത്രിക സൂക്ഷ്മ പരിശോധനയ്ക്ക് മുമ്പുവരെയാണ് അപേക്ഷിക്കാനാകുക. ബി എൽഒ. ഇആർഒ എന്നിവർ വഴി ഫോം ലഭിക്കും. നാല് ലക്ഷ ത്തോളം വോട്ടർമാർ ഈ സൗകര്യം പ്രയോജനപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. സുതാര്യത ഉറപ്പാക്കാൻ പാർട്ടി ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തിൽ, പ്രത്യേക മൊബൈൽ പോളിങ് ടീം മേൽനോട്ടം വഹിക്കും. വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ സീൽചെയ്ത ബോക്സിൽ ശേഖരിക്കും.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട കാ ര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊ തുജനങ്ങൾക്ക് സി വിജിൽ ആപ്പ് വഴി പരാതി നൽകാം. സുരക്ഷ ഉറപ്പാക്കാൻ 30 കമ്പനി കേന്ദ്ര സേന കേരളത്തിലെത്തി. അവധിദിവസങ്ങളിൽ പത്രിക സ്വികരിക്കുമോ എന്നതിൽ ചർച്ച നടക്കുന്നു. സ്ഥാനാർഥികളുടെ ബാങ്ക്
ഇടപാടുകളുടെ വിവരം നിരീക്ഷിക്കാൻ വിവിധ ബാങ്ക് ഓഫീസേഴ്‌സിന്റെ യോഗംചേരും. പാർട്ടിക ളുടെ എല്ലാ ബാനറുകളിലും പ്രിൻ്റർ, പബ്ലിഷർ വിവരം അച്ചടി ക്കണം. ഇത് സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ ജില്ലാ കലക്ടർമാരുമായും എൻഫോഴ്സ്മെന്റ് ഏജൻസികളുമായും അവലോകനയോഗം ചേർന്നു.

0 Comments