നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് ഡോ. എംകെ മുനിർ. പാർട്ടി തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പുതിയ ആളുകൾ വരുമ്പോൾ അവസരം നിഷേധിക്കാൻ പാടില്ല. മുസ്ലിം ലീഗിന് അപമാനമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ തന്റ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. തന്നാൽ കഴിയുന്നതുപോലെ പ്രചാരണത്തിൽ പങ്കെടുക്കുമെന്നും എംകെ മുനീർ പറഞ്ഞു.
പാർട്ടി പറയുന്നത് പൂർണമായും അനുസരിക്കാൻ താൻ ബാധ്യസ്ഥനാണെന്നും പാർട്ടി നിരവധി അംഗീകാരങ്ങൾ തന്നുവെന്നും എംകെ മുനീർ പ്രതികരിച്ചു. വനിതകകൾക്കും യുവാക്കൾക്കും പരിഗണന നൽകിക്കൊണ്ടുള്ള സ്ഥാനാർഥി പട്ടിക. പുതിയ ആളുകൾ വരുമ്പോൾ അവസരം നിഷേധിക്കാൻ പാടില്ല. പാർട്ടിയുടെ ഭാഗമായി അവസാന ശ്വാസം വരെ ഉണ്ടാകും. ഒരു സൈബർ ഇടത്തിനും അത് ഇല്ലാതാക്കാൻ പറ്റില്ലെന്ന് എംകെ മുനീർ പറഞ്ഞു

0 Comments