വളയംചാലിൽ ചീങ്കണിപ്പുഴയുടെ തീരത്ത് അലെർട് സിസ്റ്റം ഫാം ഗാർഡ് ഡിവൈസുകൾ സ്ഥാപിച്ചു

 



ആറളം: വളയംചാലിൽ ചീങ്കണിപ്പുഴയുടെ തീരത്ത് അലെർട് സിസ്റ്റം ഫാം ഗാർഡ് ഡിവൈസുകൾ സ്ഥാപിച്ചു.ആറളം ശലഭ സങ്കേതത്തിൽ നിന്ന് കാട്ടാനകൾ ചീങ്കണിപ്പുഴ കടന്ന് ആറളം പുനരധിവാസ മേഖലയിലേക്ക് കടക്കുന്നതിന് മുൻകൂട്ടി മുന്നറിയിപ്പ് ലഭ്യമാക്കുന്നതിനായി ആണ് വളയംചാലിൽ ചീങ്കണ്ണിപ്പുഴയുടെ തീരത്ത് ആറളം റേഞ്ച് ഓഫീസ് കോമ്പൗണ്ടിന്റെ കവാടത്തിനോട് ചേർന്ന് രണ്ട് ഫാം ഗാർഡ് ഡിവൈസുകൾ സ്ഥാപിച്ചത്. 

ആനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയുന്നതിനായി ഈ ഭാഗത്ത് ചീങ്കണ്ണിപ്പുഴയ്ക്ക് കുറുകെ ആറളം വൈൽഡ് ലൈഫ് ഡിവിഷനിലെ ജീവനക്കാർ നിർമ്മിച്ച രണ്ട് ലൈൻ ഹാങ്ങിങ് സോളാർ ഫെൻസ് നിലവിൽ ഇവിടെ ഉണ്ട് . ഇതുകൂടാതെയാണ് രണ്ട് അലർട്ട് സിസ്റ്റങ്ങളും കൂടി ഇവിടെ സ്ഥാപിച്ചിട്ടുള്ളതാണ്.

Post a Comment

0 Comments