കണിച്ചാർ ടൗൺ കപ്പേളയിൽ തിരുനാളിന് കൊടിയേറി




കണിച്ചാർ:കണിച്ചാർ ടൗൺ കപ്പേളയിൽ വി. യൗസേപ്പിതാവിൻ്റെയും വി. യൂദാതദേവൂസിന്റെയും സംയുക്തമായുള്ള തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കണിച്ചാർ ഇടവക വികാരി ഫാ. മാത്യു പാലമറ്റം തിരുനാളിന് കൊടിയേറ്റി തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്കും വചന സന്ദേശത്തിനും അസി.വികാരി ഫാ. ജോസഫ് പാറകാലായിൽ കാർമികത്വം വഹിച്ചു . വി. യൗസേപ്പിതാവിൻ്റെ മരണത്തിരുനാൾ ആയ മാർച്ച് 19 ന് തിരുനാൾ സമാപിക്കും.

Post a Comment

0 Comments