കനത്ത ചൂടിന് നേരിയ ആശ്വാസമായി മഴ; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ ലഭിച്ചു




സംസ്ഥാനത്ത് ഇന്ന് വൈകീട്ട് ചില ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചു. വടക്കൻ കേരളത്തിലും മധ്യകേരളത്തിലെ ചില ഭാഗങ്ങളിലും ഇടിയോടുകൂടിയ മഴയാണ് റിപ്പോർട്ട് ചെയ്ത‌ത്.

കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ പല പ്രദേശങ്ങളിലും വൈകുന്നേരത്തോടെ ചെറിയ മഴയും ഇടിയും അനുഭവപ്പെട്ടു. അതേസമയം പാലക്കാട് ജില്ലയിലും തൃശ്ശൂർ ജില്ലയിലെ ചില ഭാഗങ്ങളിലും ഇടുക്കി ജില്ലയിലെ ചില പ്രദേശങ്ങളിലും മഴ ലഭിച്ചു..

Post a Comment

0 Comments