കേളകം:ശാന്തിഗിരി രാമച്ചിയിൽ കാട്ടാനയുടെ സംഹാര താണ്ഡവം. വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. കേളകം പഞ്ചായത്തിലെ ആറാം വാർഡിലെ വള്ളിയിൽ ജോയിയുടെ കാർഷിക വിളകളാണ് നശിപ്പിച്ചത്.
വന അതിർത്തിയിലെ വൈദ്യുതി വേലിയ്ക്ക് മുകളിൽ മരം പിഴുതെറിഞ്ഞ ശേഷമാണ് കാട്ടാന കൃഷിയിടത്തിലേക്ക് ഇറങ്ങിയത്.
നൂറിലധികം കുലച്ച വാഴകൾ,നിരവധി കമുകിൻ തൈകൾ,തെങ്ങുകൾ എന്നിവ കാട്ടാന നശിപ്പിച്ചു.
പുലർച്ചെ റബർ ടാപ്പിംഗ് എത്തിയപ്പോഴാണ് ഇവ നശിപ്പിക്കപ്പെട്ടതായി കണ്ടത്.സ്ഥലം വനപാലകർ സന്ദർശിച്ചു

0 Comments