ഗൾഫിലെ എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകൾ മാറ്റിയേക്കും

 

തിരുവനന്തപുരം: മിഡിൽ ഈസ്റ്റിൽ ഗൾഫിലെ എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകൾ മാറ്റി വയ്ക്കാൻ പരീക്ഷ കോർഡിനേറ്റർ ശിപാർശ നൽകി. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കും. 5-ാം തിയതിയിലെ എസ്എസ്എൽസി പരീക്ഷയും, 5,6,7 തിയതികളിലെ പ്ലസ് ടു പരീക്ഷകളും മാറ്റാനാണ് ആലോചന. ഗൾഫിൽ പ്രത്യേക ചോദ്യ പേപ്പർ വച്ചു പരീക്ഷ നടത്താനാണ് ആലോചന. കേരളത്തിൽ പരീക്ഷയ്ക്ക് മാറ്റമുണ്ടാകില്ല.

സിബിഎസ്ഇ പരീക്ഷകളും പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു. മാർച്ച് രണ്ട്, തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകളാണ് മാറ്റിവെച്ചത്. ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾക്കാണ് ഈ നിർദേശം ബാധകമാകുന്നത്.

Post a Comment

0 Comments