യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഫോണില്‍ സംസാരിച്ചും പ്രധാനമന്ത്രി പിന്തുണ അറിയിച്ചിരുന്നു. യുഎഇയിലേക്ക് ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. യുഎഇയിലുള്ള ഇന്ത്യന്‍ സമൂഹത്തെ സംരക്ഷിച്ചതിന് അദ്ദേഹം നന്ദിയും അറിയിച്ചു. സംഘര്‍ഷം ലഘൂകരിക്കല്‍, പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയെ പിന്തുണയ്ക്കുന്നു എന്ന് മോദി പ്രഖ്യാപിച്ചു.
അതേസമയം ഇറാന്റെ ആക്രമണം ചെറുക്കാനുള്ള നീക്കങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമാക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാനുമായി ഫോണില്‍ സംസാരിച്ചു. യുഎഇ, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മാത്രമാണ് നടക്കുക. യുഎഇയില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് റിമോട്ട് വര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

0 Comments