ദില്ലി: ഇനി വരാൻ പോകുന്ന ഭരണം കോണ്‍ഗ്രസിന്‍റേതാണെന്നും അതിന്‍റെ ആഴവും പരപ്പും നിങ്ങള്‍ മനസിലാക്കിയിട്ടില്ലെന്നും കെ സുധാകരൻ. ദില്ലി വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരൻ. ദില്ലയിൽ വെച്ച് സ്വതന്ത്രനായി മത്സരിക്കില്ലെന്നും പാര്‍ട്ടിയിൽ തുടരുമെന്നും വ്യക്തമാക്കിയശേഷമാണ് വിമാനത്താവളത്തിലെത്തിയപ്പോള്‍ വീണ്ടും സുധാകരൻ തന്‍റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് എല്ലാ സ്ഥലത്തും താനെത്തുമെന്നും പ്രവര്‍ത്തകരോട് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് പറയാനുള്ളതെന്നും കെ സുധാകരൻ പറഞ്ഞു. ഇനി ഞങ്ങളാണ് ഭരിക്കാൻ പോകുന്നത്. താൻ പാര്‍ട്ടിക്കാരൻ ആയി തന്നെ തുടരും. പ്രചാരണത്തിൽ സജീവമാകും. പട്ടിക പുറത്തിറങ്ങിയാലും നിലപാടിൽ മാറ്റമില്ലെന്നും കെ സുധാകരൻ പറഞ്ഞു.
പാർട്ടിയെ വെല്ലുവിളിച്ച് കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കില്ലെന്നാണ് നേരത്തെ കെ സുധാകരൻ വ്യക്തമാക്കിയത്. താന്‍ എന്നും പാര്‍ട്ടിക്ക് വിധേയനാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ മാത്രമെ മത്സരിക്കുവെന്നുമാണ് സുധാകരന്‍ ദില്ലിയില്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ പിന്തുണയ്ക്കുന്നവർ എല്ലായിടത്തുമുണ്ട്. അത് പാർട്ടിയെ ശക്തിപ്പെടുത്താനാണ് വെല്ലുവിളിക്കാൻ അല്ലെന്നും കെ സുധാകരൻ കൂട്ടിച്ചേര്‍ത്തു

0 Comments