തൊണ്ടര്‍നാട്: ദാരിദ്ര്യ ലഘൂകരണത്തിന് മുന്‍തൂക്കം നല്‍കിയും കാര്‍ഷിക മേഖലക്കും, പാര്‍പ്പിട പ്രശ്‌നങ്ങള്‍ക്കും ക്ഷീരമേഖലയിലെ ദുരിതങ്ങള്‍ക്കും പരിഹാരം കാണുന്നതിനും മുന്‍തൂക്കം നല്‍കി കൊണ്ട് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. ഭവന രഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന്നായി 11.25 കോടി രൂപ വകയിരുത്തി കൊണ്ട് വൈസ് പ്രസിഡണ്ട് പ്രീതരാമന്‍ 2026-27 വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. പഞ്ചായത്തിലെ എല്ലാ മേഖലയിലുമുള്ള ദാരിദ്ര്യലഘൂകരണത്തിന്നായി 13.5 കോടി രൂപ മാറ്റി വെച്ചു
കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി 50 ലക്ഷം രൂപയും ക്ഷീരമേഖലയിലെ ഉന്നമനത്തിനും ക്ഷീര കര്‍ഷകര്‍ക്ക് ബോണസ് നല്‍കാനുമായി 50 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിന് 45 ലക്ഷം രൂപയും വനിതകളുടെ ഉന്നമനത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി 43 ലക്ഷം രൂപയും കുട്ടികള്‍ക്ക് പോഷകാഹാരവും, സംരക്ഷണവും നല്‍കുന്നതിന് 21 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.വയോജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് 32 ലക്ഷം രൂപയും ഭിന്നശേഷി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 12 ലക്ഷം രൂപയും രോഗികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പ് വരുത്തുന്നതിന് 60 ലക്ഷം രൂപയും, വിദ്യാഭ്യാസം, കല, യുവജന ക്ഷേമ മേഖലയിലെ ഉന്നമനത്തിന്നായി 25 ലക്ഷം രൂപയും മൃഗങ്ങളുടെ സംരക്ഷണത്തിന്നായി 25 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി.475400962 രൂപ വരവും 435027282 രൂപ ചിലവും 0373680 രൂപ നീക്കിയിരുപ്പുമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ ഷിന്റോ കല്ലിങ്ങല്‍,ഷബീറ മൊയ്തു, ആറംങ്ങാടന്‍ ആലിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കോളോത്ത് അബ്ദുളള, സിനിതോമസ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ചന്തുമണപ്പാട്ടില്‍, സെക്രട്ടറി ബീന വര്‍ഗ്ഗീസ് എന്നിവര്‍ സംബന്ധിച്ചു.

0 Comments