കോഴിക്കോട് മർക്കസ് നോളജ് സിറ്റിയിലുള്ള സംസ്ഥാനത്തെ ഏക യുനാനി മെഡിക്കൽ കോളജിന് എയ്ഡഡ് പദവി നൽകാൻ മന്ത്രിസഭാ യോഗ തീരുമാനം. ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. കൂടാതെ ചവറ കെ എം എം എൽ ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിച്ചു. 58 വയസ്സിൽ നിന്ന് 60 വയസായി ആണ് വർദ്ധിപ്പിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് 2020-24 കാലയളവിലെ 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കാനും തീരുമാനമായി.
436 ഹെൽത്ത് ഇൻസ്പെക്ടര്‍ തസ്തികള്‍
ഹെൽത്ത് ഇൻസ്പെക്ടര്‍ ഗ്രേഡ് II താൽക്കാലിക തസ്തികകൾ സൃഷ്ടിച്ചിട്ടില്ലാത്ത 436 ഗ്രാമപഞ്ചായത്തുകളിൽ കൂടി താൽക്കാലിക തസ്തികകൾ സൃഷ്ടിക്കും. ഇതിലേക്ക് കരാർ അടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് എക്സ് ചേഞ്ച് മുഖേന നിയമനം നടത്തുന്നതിന് ഗ്രാ മപഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കി
പി എസ് സിയില്‍ 35 തസ്തികകള്‍
കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനില്‍ 35 തസ്തികകള്‍ സൃഷ്ടിക്കും. ജോയിന്‍റ് സെക്രട്ടറി – 1, അണ്ടര്‍ സെക്രട്ടറി – 3, സെക്ഷന്‍ ഓഫീസര്‍ – 6, അസിസ്റ്റന്റ് – 18, സിസ്റ്റം മാനേജര്‍, നെറ്റ് വര്‍ക്ക് എഞ്ചിനിയര്‍, സിസ്റ്റം അനലിസ്റ്റ് – 1 വീതം, അസിസ്റ്റന്‍റ് ഹാര്‍ഡ് വെയര്‍ എഞ്ചിനിയര്‍, സെക്യൂരിറ്റി ഗാര്‍ഡ് (ദിവസ വേതനം) – 2 വീതം.
എയിഡഡ് പദവി നല്‍കും
കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളേജായി മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജിന് എയിഡഡ് പദവി നല്‍കും.
ജില്ലാ ജ്യുഡീഷ്യറി എസ്റ്റാബ്ലിഷ്മെന്‍റില്‍ 52 തസ്തികകള്‍
ജില്ലാ ജ്യുഡീഷ്യറി എസ്റ്റാബ്ലിഷ്മെന്‍റില്‍ 52 തസ്തികകള്‍ സൃഷ്ടിക്കും. ജൂനിയര്‍ സൂപ്രണ്ട് – 18, ബെഞ്ച് ക്ലര്‍ക്ക് – 8, ജൂനിയര്‍ സൂപ്രണ്ട് & ഹെഡ് ക്ലര്‍ക്ക് – 3, ക്ലര്‍ക്ക് – 23.

0 Comments