കേളകം:മഞ്ഞളാം പുറം യു.പി സ്കൂളിലെ അധ്യാപകരും പി ടി എ യും ചേർന്ന് ഉന്നതിയിലെ നാല്പതോളം കുട്ടികൾക്ക് സൗജന്യ പഠനയാത്ര ഒരുക്കി. വയനാട് കോമാച്ചി പാർക്കിലേക്കാണ് പഠനയാത്രയുടെ ഭാഗമായി കുട്ടികളും അധ്യാപകരും പോയത്. വലിയ പണം മുടക്കി യാത്ര പോകാൻ സാധിക്കാത്ത കുട്ടികൾക്കും യാത്രാനുഭവം നല്കുന്നതിനാണ് ഇത്തരം യാത്രകൾ സംഘടിപ്പിക്കുന്നത് എന്ന് സ്കൂൾ മാനേജർ ഫാ. ജോർജ് ചേലമരം,ഹെഡ്മിസ്ട്രസ് സൂസമ്മ എൻ എസ് എന്നിവർ അറിയിച്ചു. അധ്യാപകരായ ഷീജ പി. മാത്യു, സി. സ്മിത, ഡിൻ്റോ തോമസ് എന്നിവർ നേതൃത്വം നല്കി.

0 Comments