ഇറാന്‍ തന്ത്രപ്രധാന ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ നിര്‍ണായക നീക്കവുമായി സൗദി അരാംകോ. കിഴക്കന്‍ തീരത്ത് നിന്ന് ചെങ്കടലിലെ യാമ്പു തുറമുഖം വഴി എണ്ണ കയറ്റുമതിക്കാണ് സൗദി നീക്കം നടത്തുന്നത്. രാജ്യത്തിന് കുറുകെ കിടക്കുന്ന ‘ഈസ്റ്റ്-വെസ്റ്റ്’ പൈപ്പ്ലൈന്‍ ഇതിനായി ഉപയോഗിക്കുമെന്നാണ് അരാംകോ അറിയിച്ചിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ തിരക്കും സുരക്ഷാ പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ പുതിയ പാത സഹായകരമാകുമെന്നും ചെങ്കടല്‍ തീരത്തെ യാമ്പു തുറമുഖം വഴി കയറ്റുമതി വേഗത്തിലാക്കാന്‍ സാധിക്കുമെന്നുമാണ് സൗദി പ്രതീക്ഷിക്കുന്നത്. റോയ്‌ട്ടേഴ്‌സാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
യാമ്പു തുറമുഖത്തുകൂടി ഇന്ധന നീക്കം നടത്തുമ്പോള്‍ ഷിപ്പിങ് നിരക്ക് ഇരട്ടിയ്ക്കടുത്ത് വര്‍ധിച്ചേക്കാന്‍ സാധ്യതയുണ്ടെന്നും റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈസ്റ്റ്- വെസ്റ്റ് പൈപ്പ്‌ലൈന് കപ്പാസിറ്റി കുറവാണെന്നും വിപണിയിലെ വിദഗ്ധര്‍ പറയുന്നുണ്ട്. ഈ പൈപ്പ്‌ലൈന് ദിവസവും അഞ്ച് മില്യണ്‍ ബാരല്‍ ഇന്ധന നീക്കത്തിന് കപ്പാസിറ്റിയുണ്ടെന്നാണ് വിലയിരുത്തല്‍. ദിവസം 10 മില്യണ്‍ ബാരല്‍ ക്രൂഡാണ് സൗദി അറേബ്യ ഉത്പ്പാദിപ്പിക്കുന്നത്. പ്രായോഗിക ബുദ്ധിമുട്ടുകള്‍ മറികടക്കാനാകുമെന്നാണ് സൗദിയുടെ പ്രതീക്ഷ

0 Comments