മാനന്തവാടി : ഇസ്രായേലും അമേരിക്കയും ഒരു വശത്തും ഇറാൻ മറുവശത്തുമായി തുടരുന്ന രൂക്ഷമായ സൈനിക നീക്കങ്ങൾ ലോകത്തെ ഒരു മഹാദുരന്തത്തിലേക്ക് നയിക്കുകയാണെന്നും, ആയുധങ്ങൾ കൊണ്ട് സമാധാനം കെട്ടിപ്പടുക്കാനാവില്ലെന്നും കെ.സി.വൈ.എം മാനന്തവാടി രൂപത സമിതി പ്രസ്താവനയിൽ പറഞ്ഞു. ലോകം ഒരു അഗ്നിപർവ്വതത്തിന് മുകളിലെന്നപോലെ വിനാശകരമായ ഒരു യുദ്ധത്തിന്റെ വക്കിലാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ ആശങ്ക രേഖപ്പെടുത്തി.രൂപത വൈസ് പ്രസിഡന്റ് വിന്ധ്യ പടിഞ്ഞാറേൽ, ജനറൽ സെക്രട്ടറി റോബിൻ ബിജു വടക്കേക്കര, സെക്രട്ടറിമാരായ ദിവ്യ പാട്ടശ്ശേരിയിൽ, ക്രിസ്റ്റി കാരുവള്ളിത്തറ ,ട്രഷറർ നവീൻ പുലക്കുടിയിൽ ,കോർഡിനേറ്റർ ബ്രിട്ടോ വാഴയിൽ, ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ, ആനിമേറ്റർ സി.റോസ് ടോം തുടങ്ങിയവർ സംസാരിച്ചു.

0 Comments