ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് രാജിവച്ചു




 ന്യൂഡൽഹി: ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. ഡൽഹിയിൽ വെച്ചാണ് അദ്ദേഹം ഔദ്യോഗികമായി രാഷ്ട്രപതി ദ്രൗപദി മുർമുവിന് രാജി സമർപ്പിച്ചത്. രാജിവെക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്തയും രാജിവെച്ചു.

കാരണം ബോധിപ്പിക്കാതെയാണ് അപ്രതീക്ഷിത രാജിയെന്നും ഞെട്ടലുണ്ടാക്കിയെന്നും മമത ബാനർജി പ്രതികരിച്ചു. നിലവിൽ തമിഴ്നാട് ഗവർണറായ ആർ.എൻ രവി ഗവർണറാകുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചതായി മമത വ്യക്തമാക്കി. ആർ.എൻ രവിയെ നിയമിച്ചതിൽ കൂടിയാലോചിച്ചിട്ടില്ലെന്നും കേന്ദ്രം ഫെഡറൽ മനോഭാവത്തെ ദുർബലപ്പെടുത്തുന്നുവെന്നും മമത ബാനർജി പറഞ്ഞു.

Post a Comment

0 Comments