കേളകം: കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ സുരക്ഷിത് മാർഗ് 2025 പദ്ധതിയുടെ ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ അംഗങ്ങളും ചേർന്ന് നിർമ്മിച്ച 'BRAKE' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശനം നടത്തി. സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ കണ്ണൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷാജൻ ഹ്രസ്വചിത്രത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഷനിൽ കുമാർ, അഖിൽ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ അഭിഷിക്ത SIC ചടങ്ങിന് സ്വാഗതം ആശംസിച്ചു.
'BRAKE' ഹ്രസ്വചിത്രത്തിന്റെ സംവിധായകനും അധ്യാപകനുമായ ഉണ്ണികൃഷ്ണൻ വി.ബി, അസിസ്റ്റന്റ് ഡയറക്ടർ അഷറു തലശ്ശേരി, ഹ്രസ്വചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച കെ.സി ആന്റണി, അഞ്ജു ആന്റണി, ജിയോൺ തോമസ്, അശോകൻ മണത്തണ, ആഷിഷ് ശിവൻ എന്നിവരെ ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു. ലൈസൻസ് ഉപയോഗിക്കാതെയുള്ള വാഹനങ്ങളുടെ ഉപയോഗവും നിയമലംഘനവും പ്രമേയമാക്കി നിർമ്മിച്ച ഹ്രസ്വചിത്രം ചടങ്ങിൽ പ്രദർശിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി റീന കെ പരിപാടിക്ക് നന്ദി അർപ്പിച്ചു.
0 Comments