കണ്ണൂര്‍: കണ്ണൂരില്‍ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. പള്ളിപ്പൊയില്‍ സ്വദേശി എം.വി സനല്‍കുമാറാണ് മരിച്ചത്. കിണര്‍ പണിക്കിടെ ഇന്നലെയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സൂര്യാതപമേറ്റാണ് മരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് പൊലീസ് പറഞ്ഞു.
മലപ്പുറം വണ്ടൂരില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ നാല് വയസുകാരിക്കും സൂര്യാതപമേറ്റു. വണ്ടൂര്‍ സ്വദേശി ഇസ ജോണിനാണ് കളിക്കുന്നതിനിടെ ശരീരത്തിലാകെ പൊള്ളലേറ്റത്. കുട്ടിയെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
0 Comments