സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്കാരം ഇന്ന് പുറത്തിറക്കും; 9 മുതൽ 12 വരെയുള്ള ക്ലാസുകളിൽ വലിയ മാറ്റങ്ങൾ

 

സ്കൂൾ വിദ്യാഭ്യാസ രംഗത്ത് നിർണ്ണായക മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള സിബിഎസ്ഇയുടെ 2026-27 അക്കാദമിക് വർഷത്തെ പാഠ്യപദ്ധതി ഇന്ന് പുറത്തിറക്കും. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പുതിയ പാഠ്യപദ്ധതി ഉച്ചകഴിഞ്ഞ് 3 മണിക്ക് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഔദ്യോഗികമായി പ്രകാശനം ചെയ്യും.

നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് (NCF-2023) ശുപാർശ ചെയ്യുന്ന പഠനരീതി ഈ വർഷം മുതൽ 9-ാം ക്ലാസിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്കാരം. പ്രധാന മാറ്റങ്ങൾ വിശദീകരിക്കുന്നതിനായി ബോർഡ് ഇന്ന് പ്രത്യേക വെബിനാർ സംഘടിപ്പിക്കുന്നുണ്ട്. താല്പര്യമുള്ളവർക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക യൂട്യൂബ് ലിങ്ക് വഴി ഈ സെഷനിൽ പങ്കെടുക്കാം.

സമഗ്ര വികസനം: കഴിവിനെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം, അനുഭവപരമായ പഠനം എന്നിവയ്ക്കാണ് പുതിയ പാഠ്യപദ്ധതിയിൽ മുൻഗണന നൽകുന്നത്.

സ്കൂളുകൾക്കുള്ള നിർദ്ദേശം: പുതുക്കിയ പാഠ്യപദ്ധതിയും മാർഗ്ഗനിർദ്ദേശങ്ങളും അക്കാദമിക് പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്ത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിതരണം ചെയ്യാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകി.

പി.ടി.എം: പുതിയ മാറ്റങ്ങളെക്കുറിച്ച് രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ബോധവൽക്കരിക്കുന്നതിനായി പ്രത്യേക രക്ഷാകർതൃ-അധ്യാപക യോഗങ്ങൾ ചേരാൻ സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ അക്കാദമിക് സെഷൻ ആരംഭിക്കുന്നത് മുതൽ ഈ മാറ്റങ്ങൾ കർശനമായി പാലിക്കണമെന്നാണ് ബോർഡിന്റെ അറിയിപ്പ്.

Post a Comment

0 Comments