വേനൽച്ചൂടിൽ പാമ്പുകൾ പുറത്തിറങ്ങാൻ സാധ്യത; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി



സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ചൂടിനെത്തുടർന്ന് പാമ്പുകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പാമ്പുകടിയേറ്റ് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ച സംഭവത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

ചൂട് വളരെ രൂക്ഷമായ ഈ കാലാവസ്ഥയിൽ പാമ്പുകടി ഏൽക്കാനുള്ള സാധ്യത സാധാരണയുള്ളതിനേക്കാൾ കൂടുതലാണെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾ ജാഗ്രതാനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചു.

Post a Comment

0 Comments