പേരാവൂർ: നിയോജക മണ്ഡലത്തിലെ വിവിധ പോളിംഗ് ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ പേരാവൂർ സെൻ്റ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. തിരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി വിതരണ കേന്ദ്രങ്ങളിൽ നിന്ന് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങളുടെ ഭാഗമായി നിയുക്ത ഉദ്യോഗസ്ഥർ വിതരണ കേന്ദ്രങ്ങളിൽ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇവിഎം), വി.വി.പാറ്റ്, വോട്ടർ പട്ടികകൾ, സീലുകൾ, മറ്റ് ആവശ്യമായ സാമഗ്രികൾ എന്നിവ ഏറ്റുവാങ്ങി.
കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സാമഗ്രികളുടെ വിതരണം നടക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ശക്തമായ സുരക്ഷാ വലയത്തിനുള്ളിൽ സാമഗ്രികൾ ബന്ധപ്പെട്ട ബൂത്തുകളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഓരോ ബൂത്തിലേക്കും നിയോഗിച്ചിട്ടുള്ള പ്രിസൈഡിംഗ് ഓഫീസർമാരും പോളിംഗ് ഓഫീസർമാരും തങ്ങളുടെ ചുമതലകൾ ഏറ്റെടുത്തു.
തിരഞ്ഞെടുപ്പ് ദിനത്തിൽ യാതൊരു തടസവും കൂടാതെയുള്ള വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ, വോട്ടർമാർക്കുള്ള സൗകര്യങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാം പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്.വോട്ടർമാർക്ക് സുഗമവും സുരക്ഷിതവുമായ വോട്ടെടുപ്പ് അനുഭവം നൽകുന്നതിനായി അധികാരികൾ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരിക്കുകയാണ്.

0 Comments