കരിമണലിന് നൽകിയ പ്രാധാന്യം ജീവന് നൽകിയില്ല, മണ്ണെടുപ്പിന് വേണ്ടി വെള്ളം തുറന്നുവിട്ടില്ല; ആരോപണങ്ങൾ ആവർത്തിച്ച് മാത്യു കുഴൽനാടൻ

 


കൊച്ചി: 2018ലെ പ്രളയവുമായി ബന്ധപ്പെട്ട് വീണ്ടും ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ എംഎൽഎ. കരിമണൽ ഖനനത്തിന് നൽകിയ പ്രധാന്യം ജനങ്ങളുടെ ജീവന് നൽകിയില്ല. സ്പിൽവേയിലെ മണ്ണെടുപ്പിന് വേണ്ടി വെള്ളം തുറന്നുവിടാൻ തയാറായില്ല. പ്രളയ കാര്യത്തിലും ഡീൽ നടന്നിട്ടുണ്ടെന്നും കുഴൽനാടൻ പറഞ്ഞു.

പ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണം വീണ്ടും ആവർത്തിക്കുകയാണ് മാത്യു കുഴൽനാടൻ. 2019 മെയ് 31ന് ജലവിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിന്റെ വിശദാംശങ്ങൾ അദ്ദേഹം പുറത്തുവിട്ടു.

ഡാമുകൾ തുറക്കാതിരുന്നത് ഉ​ദ്യോ​ഗസ്ഥറുടെ അഴിമതിയെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം കുഴൽനാടൻ പുറത്തുവിട്ടിരുന്നു. തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് മേരി മാതാ കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണെന്നും ഇതിൽ മാത്യു ടി.തോമസിന് പങ്കുണ്ടെന്നും കെ.കൃഷ്ണൻ കുട്ടി പറയുന്ന ശബ്ദരേഖയാണ് പുറത്തുവിട്ടത്.

'തോട്ടപ്പള്ളി സ്പിൽവേ ഒരു മാസം മുൻപേ തുറക്കേണ്ടിയിരുന്നതാണ്, എന്തുകൊണ്ട് തുറന്നില്ല?. പുണ്യാളൻ ചമയണ്ട, എക്സിക്യൂട്ടീവ് എഞ്ചിനീയർ ആവശ്യപ്പെട്ടിട്ടും തുറക്കാൻ അനുമതി കൊടുത്തില്ല. അത് തുറന്നാൽ അതിന്റെ താഴെയുള്ള കരിമണൽ ഒലിച്ചു പോകും. ആ മണൽ കരാർ എടുത്തത് മേരി മാതാ എന്ന കരാർ കമ്പനിയാണ്. ക്യൂബിക് മീറ്ററിന് 62 രൂപ എന്ന നിലയിലാണ് കരാർ നൽകിയത്. അത് മറച്ചു വിറ്റാൽ ചുരുങ്ങിയത് 2000 രൂപയെങ്കിലും കിട്ടും. അഞ്ചു കോടിക്ക് കരാറുകാരന് വിൽക്കും. എല്ലാ ചിലവും കഴിഞ്ഞ് 300 കോടി കരാറുകാരന് ലാഭം കിട്ടും. എല്ലാ ചെലവും കഴിഞ്ഞ് 300 കോടിയെങ്കിലും അവന് കിട്ടും. ജോഷി എന്ന ചീഫ് എഞ്ചിനിയറും ജോർജ് തോമസിൻ്റെ പെങ്ങളും മാത്യൂ ടി. തോമസും കൂടിയിരുന്നാണ് കളിച്ചതെ'ന്നും ശബ്ദരേഖയിൽ

'മണിയാറിൽ നിന്ന് വൈദ്യുതി കരാർ എടുത്തത് സ്വകാര്യ കമ്പനി. ഇവർക്ക് വേണ്ടി അണക്കെട്ടിൽ വെള്ളം നിറക്കാൻ ചീഫ് എൻജിനീയർ അനുമതി നൽകി. ജലനിരപ്പ് ഉയർന്നപ്പോൾ സൂയിസൈഡ് വാൽവ് തുറന്നു. ഇതാണ് ചെങ്ങന്നൂരിൽ ഉൾപ്പെടെ പ്രളയത്തിന് കാരണം. സ്ലുയിസ് തുറന്നതാണ് ചെളി കയറാൻ കാരണം. കരാറുകാരൻ ജോഷിയെ കണ്ടു വിഹിതം കൊടുത്തു'വെന്നും കൃഷ്ണൻകുട്ടി. പ്രളയ കാലത്ത് ജലസേചന വകുപ്പ് മന്ത്രിയാണ് കൃഷ്ണൻ കുട്ടി.


Post a Comment

0 Comments