പേരാവൂർ: ശുചിത്വ പേരാവൂർ സുന്ദര പേരാവൂർ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പേരാവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പേരാവൂർ റോബിൻസ് ഹാളിൽ സംഘാടക സമിതി യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ നിഷ ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ രജീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു തോമസ്, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രീജിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാണി ടോമി, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഗോപിനാഥ്, വാർഡ് മെമ്പർമാരായ സുരേഷ് ചാലാറത്ത്, ബേബി സോജ, അംബുജാക്ഷൻ, ബഷീർ,പുരുഷോത്തമൻ, സനൽ കുമാർ,ജയചന്ദ്ര ബോസ്, എക്സ്സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി റസിഡന്റ് അസോസിയേഷനുകൾ, ക്ലബുകൾ എന്നിവയുടെ പങ്കാളിത്തത്തോടെ ബോധവത്കരണം നടത്തി ശുചിത്വ പ്രവർത്തനങ്ങൾ ഏകോപിക്കാനും, വിവിധ സ്ഥാപനകൾ, വ്യാപാരകേന്ദ്രങ്ങൾ, മണ്ഡപങ്ങൾ,കശാപ്പു ശാലകൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ച് മാലിന്യങ്ങൾ കൂടികിടക്കുന്ന ഇടങ്ങൾ കണ്ടെത്തി അവ നിർമാർജനം ചെയ്യാനും വായനശാലകൾ,വിദ്യാലയങ്ങൾ,അംഗനവാടികൾ,വീട് തുടങ്ങിയവയുടെ പരിസരങ്ങളും ശുചീകരിക്കുന്നതിന് യോഗത്തിൽ തീരുമാനമായി.

0 Comments