കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ ഉയരുന്ന ലോണ്‍ ആപ്പ് വിവാദം സത്യങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് പിതാവ് രാജന്‍. വായ്പയെടുത്ത കാര്യം വീട്ടില്‍ അറിഞ്ഞിരുന്നുവെന്നും തിരിച്ചടവ് മുടങ്ങിയിട്ടില്ലെന്നും പിതാവ് പറഞ്ഞു. സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഡിജിപിക്ക് പരാതി നല്‍കി.
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും, ജെബി മേത്തര്‍ എംപിയും നിതിന്റെ വീട് സന്ദര്‍ശിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും, നീതി ലഭിക്കും വരെ ഒപ്പമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ കുടുംബത്തോടൊപ്പം തന്നെയാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി ആവര്‍ത്തിച്ചു. അന്വേഷണം ഒരു തരത്തിലും വഴിതിരിച്ച് വിടാന്‍ അനുവദിക്കില്ലെന്ന് എസ്‌സി എസ്ടി കമ്മീഷന്‍ ചെയര്‍മാന്‍ ശേഖരന്‍ മിനിയോട് പ്രതികരിച്ചു.
.jpeg)
0 Comments