സ്ഫോടനം നടന്ന സ്ഥലത്തും സമീപത്തെ കുളത്തിലും ശരീരഭാഗങ്ങൾക്കായി നടത്തിയ വിശദമായ പരിശോധനകൾ അവസാനിച്ചു. കുളത്തിൽ നിന്ന് ശരീരഭാഗങ്ങളൊന്നും കണ്ടെത്താനായില്ലെങ്കിലും ചില വസ്തുക്കൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്ഫോടനത്തിൽ ഇതുവരെ 13 മരണം സ്ഥിരീകരിച്ചു. ഇതിൽ 8 പേരെ തിരിച്ചറിഞ്ഞു. ഏഴ് മൃതദേഹങ്ങൾ മോർച്ചറിയിൽ എത്തിച്ചിട്ടുണ്ട്. 13 പേർ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്; ഇതിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള പ്രാഥമിക തെളിവെടുപ്പ് പൂർത്തിയായി. ഫോറൻസിക് സംഘം ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയ്ക്ക് ശേഷം പോലീസ് നിർദ്ദേശാനുസരണം ബാക്കി നടപടികൾ സ്വീകരിക്കും. ദുരന്തത്തിന്റെ ആഘാതം കണക്കിലെടുത്ത് ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്.
0 Comments