മൂഴിക്കൽ കൊലപാതകം! ഫോണുകൾ കിണറ്റിലെറിഞ്ഞു, സിസിടിവി തിരിച്ചു വെച്ചു; ദുരൂഹത നീക്കി പൊലീസ് കണ്ടെത്തൽ

കോഴിക്കോട് മൂഴിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി നസ്രീന കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതകൾ നീക്കി പോലീസ് അന്വേഷണം പൂർത്തിയാക്കുന്നു. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ അദ്നാൻ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം.

വീട്ടിൽ നിന്ന് പുറത്താക്കിയതിലുള്ള വിരോധവും മോഷണം നസ്രീന കണ്ടുപിടിച്ചതുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് കണ്ടെത്തി. കൃത്യത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി നസ്രീനയുടെ രണ്ട് ഫോണുകളും അദ്നാൻ സ്വന്തം ഫോണും വീട്ടിലെ കിണറ്റിൽ ഉപേക്ഷിച്ചു. പുലർച്ചെ 5.11-ന് മുത്തശ്ശി നസ്രീനയെ വിളിച്ചിരുന്നുവെങ്കിലും അപ്പോഴേക്കും കൊലപാതകം നടന്നിരുന്നു. കിണറ്റിൽ നിന്ന് കണ്ടെടുത്ത നസ്രീനയുടെ ഫോണിൽ ഈ മിസ്ഡ് കോൾ രേഖപ്പെടുത്തിയിട്ടുണ്ട്.
പുലർച്ചെ അഞ്ചേകാലോടെ വീടിന്റെ ഗ്രിൽ തുറക്കുന്ന ശബ്ദം സിസിടിവിയിൽ പതിഞ്ഞെങ്കിലും, ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ അദ്നാൻ ക്യാമറയുടെ ദിശ മാറ്റിവച്ചിരുന്നു. നസ്രീനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്ത് മുറിയിൽ അകത്തുനിന്ന് വാതിൽ പൂട്ടിയിരുന്ന അദ്നാൻ, വായിൽ പായ്ക്കിംഗ് ടേപ്പ് ഒട്ടിച്ച് ജീവനൊടുക്കുകയായിരുന്നു. ഇതോടെ കേസിൽ മറ്റ് ദുരൂഹതകളില്ലെന്ന് വിലയിരുത്തി അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് തീരുമാനം.

Post a Comment

0 Comments