ഹോർമുസ് കടലിടുക്കിൽ യുഎസ് ഉപരോധം തുടങ്ങി; ഇറാനിയന്‍ കപ്പലുകള്‍ തകര്‍ക്കുമെന്ന് ട്രംപ്




 വാഷിങ്ടണ്‍: ഹോർമുസ് കടലിടുക്കിൽ യുഎസിന്റെ ഉപരോധം തുടങ്ങി. തങ്ങളുടെ അംഗീകാരമില്ലാതെ ഒരു കപ്പലും കടത്തിവിടില്ലെന്നാണ് യുഎസ് വ്യക്തമാക്കുന്നത്.

നിശ്ചിത സമയപരിധി അവസാനിച്ചതോടെയാണ് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളുടെ വരവും പോക്കും യുഎസ് സെൻട്രൽ കമാൻഡ് തടഞ്ഞു തുടങ്ങിയത്.

അമേരിക്ക ഏർപ്പെടുത്തിയ ഉപരോധ രേഖയ്ക്ക് സമീപം എത്തുന്ന ഏതൊരു ഇറാനിയൻ കപ്പലിനെയും ഉടനടി തകർക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഈ കടുത്ത നിലപാട് വ്യക്തമാക്കിയത്.

പാകിസ്താനില്‍ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ട്രംപ് ഉപരോധത്തിന് ഉത്തരവിട്ടത്. അതേസമയം, അമേരിക്കയുടെ നടപടി കടൽക്കൊള്ളയ്ക്ക് തുല്യമാണെന്നും തങ്ങളുടെ സുരക്ഷ അപകടത്തിലായാൽ മേഖലയിലെ മറ്റ് തുറമുഖങ്ങളും സുരക്ഷിതമായിരിക്കില്ലെന്നും ഇറാൻ തിരിച്ചടിച്ചു. സംഘർഷം കടുക്കുന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

Post a Comment

0 Comments