മൈസൂര്‍: കാര്യമ്പാടിയിലെ ലോഡിംഗ് തൊഴിലാളിയായ പെലച്ചിക്കല്‍ ഷാജഹാന്റെ മകനും, മൈസൂരിലെ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയുമായ ഷബ്‌നാസ് (21) ആണ് മരിച്ചത്. മൈസൂരുവിന് സമീപം ബന്നൂരിലെ വെള്ളക്കെട്ടില്‍ ഇന്നലെ വൈകീട്ടോടെയാണ് ഷബ്‌നാസിനെ കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തുടര്‍ന്ന് കല്‍പ്പറ്റയില്‍ നിന്നുള്ള തുര്‍ക്കി ജീവന്‍ രക്ഷാസമിതി പ്രവര്‍ത്തകരടക്കം നടത്തിയ തിരച്ചിലില്‍ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

0 Comments