മലപ്പുറം: അരീക്കോട് പൂവത്തിക്കണ്ടിയിൽ ആലക്ക് തീപിടിച്ച് കാളകൾ വെന്തു ചത്തു. മൂന്ന് കാളകളാണ് ചത്തത്. കാളപൂട്ടിന് കൊണ്ടുപോവുന്ന ലക്ഷങ്ങൾ വിലയുള്ള കാളകളാണ് ചത്തത്. മാവൂർ അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.
ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. അരീക്കോട് പത്താനാപുരം പൂവത്തിക്കണ്ടിയിൽ ഫസൽ റഹ്മാൻ എന്ന ബാപ്പുവിന്റെ ഉടമസ്ഥതയിലുള്ള കാളകളാണ് ചത്തത്. ഒരു കാളക്ക് ഏഴ് ലക്ഷത്തോളം രൂപ വില വരും. ബാപ്പു പള്ളിയിൽ പോയ സമയത്താണ് തീപിടിത്തമുണ്ടായത്. എങ്ങനെയാണ് തീപിടിത്തമുണ്ടായത് എന്ന് വ്യക്തമല്ല.

0 Comments