കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിഷു വിപണന മേളയുടെ ഉദ്ഘാടനം കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർമാൻ പി.വിശ്വനാഥൻ നിർവഹിച്ചു.
വിപണനമേളയിൽ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ സ്റ്റാളുകൾശ്രദ്ധേയമായി. ഏപ്രിൽ 10 മുതൽ 14 വരെ മേള ഉണ്ടാകും. രാവിലെ 9 മുതൽ 7 വരെയാണ് മേള. വിഷു കണിക്ക് ആവശ്യമായ എല്ലാ സാധനങ്ങളും സജ്ജമാണ്. ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിച്ച ഉൽപ്പന്നങ്ങളായ ഭക്ഷ്യവസ്തുക്കൾ, മസാലപ്പൊടികൾ, പച്ചക്കറികൾ,തുണിത്തരങ്ങൾ , നിത്യോപയോഗ സാധനങ്ങൾ എന്നിവ മേളയിൽ പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ സംരംഭകർക്കു വിപണി സാധ്യതകൾ വർധിപ്പിക്കുന്നതിനും നാട്ടിൻപുറങ്ങളിലെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനും മേള സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ ആദ്യവിൽപന കൽപ്പറ്റ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശശിധരൻ ഏറ്റുവാങ്ങി .കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി അധ്യക്ഷനായി, അസിസ്റ്റൻ്റ് മിഷൻ കോർഡിനേറ്റർ സലീന.കെ.എം, കൽപ്പറ്റ മുനിസിപ്പാലിറ്റി കൗൺസിലർ മുഹമ്മദ് റാഫിൽ, സിഡിഎസ് ചെയർപേഴ്സൺ സഫിയ തുടങ്ങിയവർ സംസാരിച്ചു.ടീം ഗ്രാമം ജൂനിയർ കൈകൊട്ടിക്കളി അവതരിപ്പിച്ചു.

0 Comments