സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ അടിയന്തര യോഗം വിളിച്ചു. അഞ്ച് ദിവസത്തിനിടെ രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചതോടെയാണ് ആരോഗ്യവകുപ്പിന്റെ നീക്കം. പല കേസുകളിലും മരണം സംഭവിച്ച ശേഷമാണ് പാമ്പുകടിയാണെന്ന് സ്ഥിരീകരിക്കുന്നത്.
അതിനാൽ, ക്യാഷ്വാലിറ്റിയിൽ എത്തുന്ന സംശയാസ്പദമായ എല്ലാ കേസുകളിലും പാമ്പുകടിക്കുള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് കർശന നിർദ്ദേശം നൽകി.
താലൂക്ക്, ജില്ലാ, മെഡിക്കൽ കോളേജ് ആശുപത്രികളിൽ നിലവിൽ ആന്റിവെനം സ്റ്റോക്കുണ്ട്. ഓരോ വർഷത്തെയും ആവശ്യകത കണക്കാക്കി മരുന്ന് ലഭ്യമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

0 Comments