കൊളക്കാട്:കൊളക്കാട് സെൻറ് തോമസ് തീർത്ഥാടന ദേവാലയത്തിൽ തിരുനാളും സാന്തോ കുരിശുമല തീർത്ഥാടനവും നാളെ ആരംഭിക്കും.
ഏപ്രിൽ 8 ബുധനാഴ്ച തലശ്ശേരി അതിരൂപത പ്രഥമ മെത്രാപ്പോലീത്ത മാർ ജോർജ്ജ് വലിയമറ്റം തിരുന്നാൾ കർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും. വ്യാഴാഴ്ച നടക്കുന്ന തിരുകർമ്മങ്ങൾക്ക് ഫാ.അഗസ്റ്റിൻ അറയ്ക്കൽ,ഫാ.കുര്യാക്കോസ്പുളിയാനപ്പള്ളിയിൽ,ഫാ. ജോസഫ് പാറക്കാലായിൽ എന്നിവർ കാർമികത്വം വഹിക്കും.വ്യാഴാഴ്ച വൈകുന്നേരം ഏഴുമണിക്ക് മിഠായി തെരുവ് നാടകം അരങ്ങേറും.
വെള്ളിയാഴ്ച ഫാ. ജോസഫ് തകിടിയേൽ തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും. തുടർന്ന് വൈകുന്നേരം നടക്കുന്ന ഗാനമേള ഫാ. ജിതിൻ വയലുങ്കൽ നയിക്കും. തിരുനാളിലെ പ്രധാന ദിവസമായ ശനിയാഴ്ച. ഡോ. ആൻ്റണി കിടാരം,ഫാ. ജിന്റോ പന്തലാനിയിൽ എന്നിവർ വിശുദ്ധ കുർബാനയ്ക്കും തുടർന്ന് നടക്കുന്ന തിരുനാൾ പ്രദക്ഷിണത്തിനും കാർമികത്വം വഹിക്കും. തുടർന്ന് സ്നേഹവിരുന്ന് നടക്കും.
ഏപ്രിൽ 12 ഞായറാഴ്ച പുതുഞായർ ആചരണവും അതിരൂപത സാന്തോം കുരിശുമല തീർത്ഥാടനവും നടക്കും.തലശ്ശേരി അതിരൂപത മെത്രാപ്പോലിത്തമാർ ജോസഫ് പാംപ്ലാനി നയിക്കുന്നക്രൂശിതനോടൊപ്പം കുരിശുമലയിലേക്ക് അതിരൂപത സാന്തോം തീർത്ഥാടനം നടക്കും.ഫാ. ജേക്കബ് കീക്കരിക്കാട്ടിൽ CMI, ഫാ. ജോർജ് മാപ്പിളപ്പറമ്പിൽ,ഫാ. കിരൺ ജോസ് പടമാട്ടുമ്മൽ,ഡോ. ജോസഫ് മുട്ടത്തുകുന്നേൽ,ഫാ. ഇമ്മാനുവേൽ കണ്ടത്തിൽ ,ഫാ. ആന്റണി അമ്പാട്ട് , ഫാ. ആന്റണി പെരുമ്പള്ളിക്കുന്നേൽ എന്നിവർ കുരിശുമല തീർത്ഥാടനത്തിനും വിശുദ്ധ കുർബാനയ്ക്കും കാർമികത്വം വഹിക്കും

0 Comments