തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച വിദ്യാർത്ഥി നിതിൻ രാജിന്റെ സംസ്കാരം പൂര്‍ത്തിയായി. മകൻ ഡോക്ടറായി വരുന്നത് കാണാൻ കാത്തിരുന്ന അമ്മയ്ക്കും കുടുംബത്തിനും തീരാനോവായി നിതിൻ മടങ്ങി. ജീവന്റെ ജീവനെ നഷ്ടപ്പെട്ട വേദന ബാക്കിയായി തിരുവനന്തപുരം ഉഴമലയ്ക്കലില്‍ വീട്ടിൽ ഒരച്ഛനും അമ്മയും രണ്ട് സഹോദരിമാരും. എല്ലാ സങ്കടവും നിതിൻ പറഞ്ഞിരുന്നത് മൂത്ത സഹോദരിമാരോടാണ്. അച്ഛനെയും അമ്മയെയും ഒന്നും അറിയിക്കരുതെന്നായിരുന്നു അവന്. പഠിച്ച് ജോലി നേടി, വീട് വയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്ന പുരയിടത്തിൽ ഇനി അവന് അന്ത്യവിശ്രമം.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് രാവിലെയോടെയാണ് നിതിൻ രാജിന്റെ മൃതദേഹം തിരുവനന്തപുരം ഉഴമലയ്ക്കലിലെ വീട്ടിൽ എത്തിച്ചത്. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ ഒന്നാം വർഷ വിദ്യാർത്ഥി നിതിനെ കണ്ടത്. അത്യാഹിത വിഭാഗത്തിൽ ഉടൻ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിക്കുന്നത്. മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിട്ടുണ്ട്
.jpeg)
0 Comments