മുണ്ടത്തിക്കോട് ദുരന്തം നടുക്കുന്നത്; സുരക്ഷാ മുൻകരുതലുകളിൽ വിട്ടുവീഴ്ച പാടില്ലെന്ന് വി.ഡി. സതീശൻ

 

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തം ഞെട്ടലുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുന്നോട്ടും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. അപകടത്തിന്റെ കാരണം അന്വേഷിച്ച് കണ്ടെത്തണം. മനുഷ്യ ജീവന് അപകടകരമായ ഒരു കാര്യവും നടക്കാൻ പാടില്ലെന്ന് വിഡി സതീശൻ പറഞ്ഞു.

ചികിത്സയിലുള്ളവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും സംസ്ഥാന സർക്കാർ ആവശ്യമായ സഹായം നൽകണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം അപകടം ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്നും അതിനായി ഒരു സംവിധാന ഒരുക്കണമെന്നും അദേഹം പറഞ്ഞു. കർശന നടപടിൾ സ്വീകരിക്കണമെന്ന് അഭ്യർ‌ഥിക്കുന്നതായും വിഡി സതീശൻ കൂട്ടിച്ചേർത്തു.

സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കാതെ വെടിക്കെട്ടിനുള്ള സൗകര്യങ്ങൾ ഒരുക്കരുതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇത്രയും വലിയ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്നിടത്ത് ഒരു ഫയർ എഞ്ചിൻ പോലുമില്ലായിരുന്നു. ആധുനിക കാലഘട്ടത്തിനനുസരിച്ചുള്ള സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ഇത്തരം വിഷയങ്ങളെക്കുറിച്ച് ഗൗരവകരമായി ആലോചിക്കേണ്ടതാണെന്ന് അദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ആവശ്യമായ സഹായം നൽകണമെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. 

Post a Comment

0 Comments