'സംസ്ഥാനത്ത്‌ ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ല'; ടി.പി രാമകൃഷ്ണൻ

 

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. എത്ര സീറ്റ് ലഭിക്കുമെന്ന് പറയുന്നില്ല. ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ല. ന്യൂനപക്ഷങ്ങളുടെ വോട്ട് യുഡിഎഫിലേക്ക് പോകില്ല. പ്രവാസി വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായി. അതാർക്ക് ഗുണമായി എന്ന് ഇപ്പോൾ പറയാനില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.

കഴിഞ്ഞ തവണത്തെക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വട്ടിയൂർക്കാവ് എൽഡിഎഫ് സ്ഥാനാർഥി വി.കെ പ്രശാന്ത് പറഞ്ഞു. . പതിനായിരത്തോളം വോട്ടുകൾ പോൾ ചെയ്തതിൽ കുറവ് വന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് യുഡിഎഫ് വരും എന്നാണ് കരുതുന്നത്. ബിജെപി വോട്ടുകൾ കുറച്ചു എൽഡിഎഫിലേക്ക് വരുമെന്നും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും പ്രശാന്ത് പറഞ്ഞു.

ജെൻസി വോട്ടുകൾ തൃശൂരിൽ തന്‍റെ വിജയത്തിന് നിർണായകം ആകുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണനും വ്യക്തമാക്കി. തൃശൂരിൽ എൽഡിഎഫിന് വിജയം ഉറപ്പാണ്. വോട്ടർമാരെ സ്വാധീനിക്കാനുള്ള ജനാധിപത്യ വിരുദ്ധ നടപടികൾ എല്ലാം ജനം തള്ളിക്കളയുമെന്നും അദ്ദേഹം ലീലാകൃഷ്ണൻ മീഡിയവണിനോട് പറഞ്ഞു.

Post a Comment

0 Comments