നിയമസഭ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് കണ്ണൂർ ജില്ലയിൽ വ്യാപകമായ ആക്രമണം അഴിച്ചു വിട്ടതായി കെപിസിസി പ്രസിഡൻ്റ് അഡ്വ സണ്ണി ജോസഫ്


നിയമസഭ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് കണ്ണൂർ ജില്ലയിൽ വ്യാപകമായ ആക്രമണം അഴിച്ചു വിട്ടതായി കെപിസിസി പ്രസിഡൻ്റ് അഡ്വ സണ്ണി ജോസഫ്. ഇരിട്ടിയിൽ യു ഡി എഫ് വാർത്താ സമ്മേളനത്തിലാണ്  അദ്ദേഹം ആരോപണം ഉന്നയിച്ചത്. 

കണ്ണൂർ ജില്ലയിൽ വ്യാപകമായ രീതിയിൽ ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടുകൂടി സി.പി.എം കള്ളവോട്ടും ഓപ്പൺ വോട്ടും നടത്തി ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിച്ചു. അഴീക്കോട്‌,കണ്ണൂർ,കൂത്തുപറമ്പ്,പേരാവൂർ, പേരാമ്പ്ര മണ്ഡലങ്ങളിൽ വ്യാപകമായിരുന്നുവെന്നും  അദ്ദേഹം ആരോപിച്ചു.

കണ്ണൂർ മയ്യിലിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് അടിച്ച് തകർത്തു.മയ്യിൽ ടൗണിലെ കോൺഗ്രസ് ഓഫീസായ ഗാന്ധിഭവനാണ് തകർത്തത്. മുല്ലക്കൊടി യി യൂ പി സ്കൂളിലെ യുഡിഎഫ് പോളിംഗ് ഏജന്റ്റ് ഭാസ്കരൻ്റെ വീട് സിപിഎം ആക്രമി സംഘം അടിച്ചു തകർത്തു.തളിപറമ്പ നിയോജക മണ്ഡലം മലപട്ടം 230-ബൂത്ത് യു ഡി എഫ് ബൂത്ത് ഏജന്റ് രാജേഷ് എം പി യെ സി പി എം ആക്രമിച്ചു പരിക്കേൽപ്പിച്ചു കള്ളവോട്ട് തടയാൻ ശ്രമിച്ച രാജേഷിനെ സി പി എം സംഘം ചേർന്ന് മർദിക്കുകയായിരുന്നു .പരിക്കേറ്റ അദ്ദേഹത്തെ തളിപ്പറമ്പ ലൂർദ്ദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും  ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. 

പുഞ്ചക്കാട് ബസ്റ്റോപ്പിൽ വച്ച് കോൺഗ്രസ് പ്രവർത്തകനായ അഭിജിത്തിന് ബൈക്കിൽ എത്തിയ പത്തോളം പേർ ക്രൂരമായി ആക്രമിച്ചു.പരിക്കേറ്റ അദ്ദേഹത്തെ പ്രിയദർശിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

പയ്യന്നൂർ നിയോജകമണ്ഡലത്തിലെ കാനായി 61 ബൂത്തിൽ വച്ച് വാർഡ് കൗൺസിലർ രമേശന്റെ മകൻ കള്ള വോട്ട് ചെയ്യാൻ എത്തിയപ്പോൾ അത് തടഞ്ഞ ബൂത്ത് ഏജൻറ് ആയ ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി മെമ്പർ സുരേഷ് കാനായിയെ സിപിഐഎമ്മിൻ്റെ അറുപതോളം വരുന്ന പ്രവർത്തകർ ചേർന്ന് ബൂത്തിന്റെ പുറത്ത് നിന്ന് ക്രൂരമായി ആക്രമിച്ചു.

കുടുംബവുമൊത്ത് വോട്ട് ചെയ്തു മടങ്ങുകയായിരുന്ന ഒളവിലത്ത് യുഡിഎഫ് പ്രവർത്തകൻ നേരെ സിപിഎം അക്രമം നടത്തി. തിരുമംഗലം എൽ പി സ്കൂളിൽ വോട്ട് ചെയ്തു മടങ്ങുകയായിരുന്ന സബാദ് സി വി യെ കാറിൻ്റെ മുൻപിൽ ബൈക്കിട്ടു തടഞ്ഞു നിർത്തി ആക്രമിച്ചു. ഒളവിലം മത്തിപ്പറമ്പിലെ സി.പിഎം പ്രവർത്തകൻ രാഹുൽ, കാറിൻ്റെ ഡോർവലിച്ചു തുറന്നു കഴുത്ത് പിടിച്ചു ഞരിക്കുകയും, കൈക്ക് മാരകമായി പരിക്കേൽപിക്കുകയും  അസഭ്യ വർഷം ചൊരിയുകയുമായിരുന്നു.

കള്ളവോട്ട് ചെയ്യുന്നതിനെ ചോദ്യം ചെയ്തതിന്റെ പേരിൽ മട്ടന്നൂർ ഏളന്നൂർ 49 ബൂത്തിലെ യു ഡി എഫ് പ്രവർത്തകർക്ക് നേരെ സിപിഎം നടത്തിയ അക്രമത്തിൽ ബൂത്ത് ഏജന്റ് -പി രാമകൃഷ്ണൻ,വൈശാഖ് എന്നിവർക്കും മർദ്ദനമേറ്റു. തളിപ്പറമ്പ് മണ്ഡലത്തിലെ മലപ്പട്ടത്ത് എൽഡിഎഫ് യുഡിഎഫ് സംഘർഷമുണ്ടായി. പരിക്കേറ്റ രണ്ട് യുഡിഎഫ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാണിമേൽ നെടുംപറമ്പിൽ യുഡിഎഫ് ബൂത്ത് ഏജന്റ്റിനെയും പഞ്ചായത്ത് യുഡിഫ് കൺവീനർ അടക്കം 6 യുഡിഎഫ് നേതാക്കളെയും സിപിഎം പ്രവർത്തകർ ആക്രമിച്ചു.

പേരാവൂർ നിയോജകമണ്ഡലത്തിലെ 85-ാ ം നമ്പർ ബൂത്തായ മുഴക്കുന്ന് ഗവ. യു.പി. സ്കൂളിൽ യു ഡി എഫ് ബൂത്ത് ഏജന്റിനെ സി പി ഐ എം പ്രവർത്തകർ ആക്രമിച്ചു. ബൂത്ത് ഏജന്റായ സജിത മോഹനൻ്റെ ശരീരത്തിലേക്ക് സി പി ഐ എം പ്രവർത്തകർ നായികുരണ പൊടി വിതറിയാണ് അക്രമിച്ചത്.

വി.കുഞ്ഞികൃഷ്ണനോട് അനുഭാവം ഉണ്ടായിരുന്ന പയ്യന്നൂർ മാവിച്ചേരിയിൽ സിപിഎം അനുഭാവി ടി. പുരുഷോത്തമൻ്റെ വീടിന് നേരെ ആക്രമണം.വീടിൻറെ ജനൽച്ചില്ലുകൾ അടിച്ച് തകർത്തു.മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് തീയിടാനും ശ്രമം നടത്തി.

ധർമ്മടം നിയോജകമണ്ഡലത്തിലെ കീഴത്തൂർ കുഴിയിൽ പീടികയിൽ കോൺഗ്രസ് പ്രവർത്തകന് നേരെ അക്രമം.

മട്ടന്നൂർ നിയോജകമണ്ഡലത്തിലെ നിരവധി ആയ സ്ഥലങ്ങളിൽ കള്ളവോട്ട് നടന്നു. നാട്ടിൽ ഇല്ലാത്തവരുടെ ലിസ്‌റ് ബന്ധപ്പെട്ട ബിഎൽ ഒ മാർ മുൻകൂട്ടി അറിയിച്ചിട്ടും ആ ലിസ്റ്റിൽ പേരുള്ളവരുടേത് പോലും വ്യാപകമായി മറ്റുള്ളവർ വോട്ടു ചെയ്യുന്ന സാഹചര്യം കണ്ണൂർ ജിലയിൽ വിവിധയിടങ്ങളിൽ ഉണ്ടയിട്ടുണ്ട്.

Post a Comment

0 Comments