കൊല്ലം: കൊല്ലം ജില്ലയിൽ ഏഴ് മുതൽ ഒമ്പത് മണ്ഡലങ്ങളിൽ വരെ വിജയ സാധ്യത ഉറപ്പിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. കൊട്ടാരക്കരയിലും പത്തനാപുരത്തും അഞ്ചക്ക ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. കൊല്ലം മണ്ഡലത്തിൽ 3000 - 5000നും ഇടയിലെ ഭൂരിപക്ഷത്തിൽ ജയം ഉണ്ടാകുമെന്നാണ് ഉറപ്പിക്കുന്നത്. ചവറയിലും കുന്നത്തൂരും ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്. ചടയമംഗലത്ത് ജയിക്കുമെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം, പുനലൂരിൽ വൻ ഭൂരിപക്ഷത്തിൽ ജയം ഉറപ്പിക്കുന്നുണ്ട്. കുണ്ടറയിലും കരുനാഗപ്പള്ളിയിലും യുഡിഎഫിൻ്റെ ഭൂരിപക്ഷം കുറയ്ക്കുമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിൽ വിലയിരുത്തുന്നത്
.jpeg)
0 Comments