ന്യൂഡൽഹി: പാക്കിസ്ഥാൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്കുനീട്ടി ഇന്ത്യ. കഴിഞ്ഞദിവസം ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് പാക്കിസ്ഥാൻ നീട്ടിയിരുന്നു.പാക്കിസ്ഥാൻ എയർലൈൻസ് വിമാനങ്ങൾക്കും പാക്കിസ്ഥാനിലേക്ക് സർവ്വീസ് നടത്തുന്ന കമ്പനികൾക്കുമുള്ള വിലക്ക് അടുത്ത 24 വരെയാണ് ഇന്ത്യ നീട്ടിയത്.
2025 ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് നയതന്ത്രബന്ധം വഷളായതോടെയാണ് വ്യോമപാത അടച്ചിടാൻ തീരുമാനിച്ചത്.ഇതിനുപിന്നാലെയാണ് ഇന്ത്യയുടെ നടപടി. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമപാത അടച്ചിടൽ ഒരുവർഷം പിന്നിടുകയാണ്.
2025 ഏപ്രിലിലാണ് ആദ്യ വിലക്കേർപ്പെടുത്തിയത്.പാക്കിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടെ വടക്കേ ഇന്ത്യയിൽ നിന്ന് പശ്ചിമേഷ്യ, യൂറോപ്പ്, യുകെ, യുഎസ്എ എന്നിവടങ്ങളിലേക്കുള്ള യാത്രയ്ക്ക് ചുറ്റിക്കറങ്ങി പോകേണ്ട സ്ഥിതിയാണ്. ഒരു മണിക്കൂറിലധികം യാത്രാസമയം വർധിക്കുന്നതിന് ഇത് കാരണമാകുന്നു

0 Comments