ഡൽഹി: കേരളത്തിന്‍റെ മുഖ്യമന്ത്രി ആരെന്നറിയാൻ മണിക്കൂറുകൾ മാത്രം. ഡൽഹിയിലായിരിക്കും പ്രഖ്യാപനമെന്നാണ് പുറത്തുവരുന്ന വിവരം. എഐസിസിയുടെ വാര്‍ത്താസമ്മേളനം ഉച്ചക്ക് 12 മണിക്ക് നടക്കും.
അതേസമയം എഐസിസി നിരീക്ഷകര്‍ കേരളത്തിലേക്ക് വരുന്ന പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിൽ കെ.സി വേണുഗോപാൽ ഇല്ലെന്ന് വിവരം. ദീപാദാസ് മുൻഷി , മുകുൾ വാസ്നിക് , അജയ് മാക്കൻ സൂര്യകാന്ത് ദംമാനെ എന്നിവരാണ് വിമാനത്തിലുള്ളത്. വിമാനം ഒരു മണിക്ക് ഡൽഹിയിൽ നിന്ന് പുറപ്പെടും. മൂന്നരയോടെ തിരുവനന്തപുരത്തെത്തും.
അതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയുടെ വസതിയിലും നിര്‍ണായക കൂടിക്കാഴ്ച നടക്കുന്നുണ്ട്. ജയറാം രമേശ് ഇവിടേക്ക് എത്തിയിട്ടുണ്ട്. ദീപാ ദാസ്മുൻഷിയുമുണ്ട്. മുഖ്യമന്ത്രി ആരാകും എന്ന ചോദ്യത്തിന് കാത്തിരിക്കൂ എന്നാണ് ജയറാം രമേശ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ വസതിയിൽ പ്രിയങ്ക ഗാന്ധിയും എത്തിയിട്ടുണ്ട്. 11.30ഓടെ വി.ഡി സതീശൻ കന്‍റോൺമെന്‍റ് ഹൌസിലെത്തുമെന്നാണ് വിവരം. അതിനിടെ രമേശ് ചെന്നിത്തലയെ രാഹുൽ ഗാന്ധി ഫോണിൽ വിളിച്ചു സംസാരിച്ചു. ഹൈക്കമാൻഡ് തീരുമാനം ചെന്നിത്തലയെ അറിയിച്ചു. ലീഗ് നേതാക്കളെയും ഐസിസി നേതൃത്വം വിളിച്ചിട്ടുണ്ട്. സാദിഖലി തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടിയെയുമാണ് മല്ലികാര്‍ജുൻ ഖാര്‍ഗെ ഫോണിൽ വിളിച്ചത്.
0 Comments