പേരാവൂർ: കേരള വൈദ്യുതവകുപ്പു മന്ത്രി അഡ്വ. സണ്ണി ജോസഫ് പേരാവൂർ ചെവിടിക്കുന്നിലെ ഹാപ്പിനസ്സ് റിജുവനേഷൻ സെൻറർ സന്ദർശിച്ചു. എച്ച് ആര് സി മാനേജിംഗ് ഡയറക്ടർമാരായ മനോജ് രോഹിണി, മണികണ്ഠൻ പി, പേരാവൂർ എച് ആർ സിയുടെ പ്രോജക്ട് മാനേജർമാരായ സോജൻ വർഗീസ്, ലൈസ സോജൻ, എന്നിവർ ചേർന്ന് മന്ത്രിയ സ്വീകരിച്ചു. മാനസികവും ശാരിരികവുമായ സമഗ്ര ആരോഗ്യ പരിപാലന രംഗത്തെ ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രമാണ് പേരാവൂർ എച്ച് ആർ സി. ശാരീരികാരോഗ്യ പരിരക്ഷയ്ക്കായി എച് ആർ സിയിൽ സജ്ജീകരിച്ച ഗ്രാഫീൻ സാങ്കേതികവിദ്യയിലുള്ള വിവിധ ഉപകരണങ്ങൾ മന്ത്രി പരിചയപ്പെട്ടു. ജില്ലാപഞ്ചായത്ത് മെമ്പർ ജെയ്‌സൺ കാരയ്ക്കാട്ട്, പേരാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ജൂബിലി അരവിന്ദൻ ചാക്കോ, ആറളം അബ്ദുൾറഹിമാൻ ഹാജി, അക്കാനശ്ശേരി, എൽസി സണ്ണി, ഹർഷൻ ഇമ്മാനുവൽ എന്നിവർ ഒപ്പമുണ്ടായിരുന്നു. മാനസിക പ്രയാസത്തിനുള്ള ശാശ്വത പരിഹാരമായ പാലന ന്യൂറോസിങ്കിൻ്റെ വിവിധ സാധ്യതകൾ മന്ത്രി മനസ്സിലാക്കി.

0 Comments