ഇരിട്ടി പയഞ്ചേരി മുക്കിലെ ഈ പ്ലാനറ്റ് ഗൃഹോപകരണ ഷോറൂമിലെ മോഷണത്തിൽ നഷ്ടപ്പെട്ടത് 18 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ. വ്യാഴാഴ്ച രാവിലെ 9 മണിയോടെ സ്ഥാപനം തുറക്കാൻ എത്തിയ ജീവനക്കാരാണ് ഷട്ടർ തകർത്തത് കാണുന്നത്. സ്ഥാപനത്തിന്റെ മുൻവശത്തെ ഷട്ടറിന്റെ മധ്യഭാഗത്തുള്ള ലോക്ക് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നതെന്നാണ് പ്രാഥമിക നിഗമനം.ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി.
0 Comments