ന്യൂഡൽഹി: രാജ്യത്തെ സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനായുള്ള CUET (UG) പരീക്ഷകൾ മാറ്റിവെച്ചു. മെയ് 28-ന് നടത്താനിരുന്ന പരീക്ഷകളാണ് ദേശീയ പരീക്ഷാ ഏജൻസി (NTA) മാറ്റിവെച്ചത്. ഈദ് അവധി പ്രമാണിച്ചാണ് പരീക്ഷാ തീയതിയിൽ മാറ്റം വരുത്തിയതെന്ന് അധികൃതർ അറിയിച്ചു. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, സിബിഎസ്ഇ പരീക്ഷകളുടെ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉത്തരക്കടലാസുകളുടെ പകർപ്പ് ലഭിക്കുന്നതിനായി അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. പുതുക്കിയ തിരുത്തൽ പ്രകാരം നാളെ (തിങ്കളാഴ്ച) അർദ്ധരാത്രി വരെ വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. മുൻ നിശ്ചയിച്ച സമയപരിധിയാണ് വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം സിബിഎസ്ഇ ഇപ്പോൾ നീട്ടിനൽകിയിരിക്കുന്നത്. നിശ്ചിത സമയത്തിനകം ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

0 Comments