തൃശൂർ: ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടയുടെ വിവാഹ വിരുന്നിൽ പങ്കെടുത്ത രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ അമൽദേവ്, മുഹിബ് റഹ്മാൻ എന്നിവരെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. തൃശൂർ റൂറൽ എസ്.പി ബി. കൃഷ്ണകുമാർ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മണലൂർ സ്വദേശിയുടെ വിവാഹ സൽക്കാരത്തിലാണ് പൊലീസുകാർ പങ്കെടുത്തത്. ഗുണ്ടകളുമായും സാമൂഹിക വിരുദ്ധരുമായും പൊലീസുകാർ ബന്ധം പുലർത്തുന്നത് സേനയുടെ അന്തസ്സിന് നിരക്കാത്തതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
രണ്ട് ദിവസം മുൻപാണ് പൊലീസുകാർക്കെതിരെയുള്ള നടപടി ഉണ്ടായത്. സംഭവത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്. വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.
.jpeg)
0 Comments